Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSP Seat Dispute

Kollam

ആ​ർ​എ​സ്‌​പി​യി​ലെ സീ​റ്റ് ത​ർ​ക്ക​ത്തി​ൽ വലഞ്ഞ് യുഡിഎഫ്

ഇ​ര​വി​പു​രം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന് ഇ​ര​വി​പു​രം സീ​റ്റ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ർ​ക്ക​ത്തി​ൽ യു​ഡി​എ​ഫി​ന് അ​സം​തൃ​പ്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​മേ​യ​ത്തി​ലൂ​ടെ കാ​ർ​ത്തി​ക്കി​നു പി​ന്തു​ണ ന​ൽ​കു​ന്പോ​ൾ ആ​ർ​എ​സ്പി​യി​ലെ ഒ​രു​വി​ഭാ​ഗം ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ര​വി​പു​രം സീ​റ്റി​ലേ​ക്കു അ​ഞ്ചു​പേ​രു​ടെ പേ​രാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​തി​ൽ കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന്‍റെ പേ​രു​ണ്ട്.

യൂ​ത്ത് കോ​ൺ​ഗ്ര​സും ഇ​ര​വി​പു​രം നി​യ​മ​സ​ഭാ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ആ​ർ​എ​സ്പി​യു​ടെ ത​ർ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. യു​വ​സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നും ഏ​റ്റ​വു​മ​ധി​കം വി​ജ​യ​സാ​ധ്യ​ത കാ​ർ​ത്തി​ക്കി​നാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം കാ​ർ​ത്തി​ക് മാ​ത്ര​മ​ല്ല, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പാ​ർ​ട്ടി​യി​ൽ പി​ന്തു​ണ​യു​ണ്ട്.

ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ൽ കാ​ർ​ത്തി​ക് ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹം​ത​ള്ളി പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വ് എ.​എ. അ​സീ​സ്. ആ​ർ​ക്കും സ്വ​ന്തം​നി​ല​യ്ക്ക് തീ​രു​മാ​നം എ​ടു​ക്കാ​നാ​വി​ല്ല. ആ​ർ​വൈ​എഫി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​നേ​താ​വ് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും.

താ​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ലെ​ന്നും അ​സീ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല അ​സീ​സി​നാ​ണ്. പേ​ര് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു കാ​ർ​ത്തി​ക് പ​റ​ഞ്ഞ​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ ആ ​പ​യ്യ​ന​ല്ല​ല്ലോ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​സീ​സി​ന്‍റെ പ്ര​തി​ക​ര​ണം. ""ഒ​ന്നി​ല​ധി​കം ആ​ളു​ക​ളു​ടെ പേ​ര് വ​രും. അ​തൊ​രു പാ​ന​ലാ​കും. അ​ത് ജി​ല്ലാ​ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ​വെ​ക്കും. ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്നും വേ​റെ പേ​രു​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടാ​ൽ അ​ത് ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്ക് പോ​കും.

അ​ല്ലാ​തെ ഒ​രാ​ളെ ഉ​ട​നെ തീ​രു​മാ​നി​ക്ക​ുക​യ​ല്ല ചെ​യ്യു​ന്ന​ത്''-അ​സീ​സ് പ​റ​ഞ്ഞ.
ആ​ർ​എ​സ്പി​യി​ലെ സീ​റ്റ് ത​ർ​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സിൽ അ​തൃ​പ്തിയുണ്ട്. കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​നെ​തി​രെ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന മ​ര്യാ​ദ​യി​ല്ലാ​ത്ത​താ​ണെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ഭാ​ഷ്യം.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് ഇ​ര​വി​പു​ര​ത്ത് ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​നാ​ണെ​ന്നാ​ണ്. ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​സാ​ധ്യ​തെ അ​സീ​സ് ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു. ആ​ർ​എ​സ്പി​യി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടെ​ങ്കി​ൽ സീ​റ്റ് വി​ട്ടു​ന​ൽ​ക​ണം എ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ.​എ. അ​സീ​സ് കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​നെ​ സംബന്ധിച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ലം ക​മ്മി​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്നാ​ണ്. അ​തി​ന് മു​ൻ​പ് ത​ന്നെ കാ​ർ​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന​ല്ല സ്ഥാ​നാ​ർ​ഥി എ​ന്ന രീ​തി​യി​ൽ അ​സീ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ മ​ര്യാ​ദാ​ലം​ഘ​​ന​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

 

Latest News

Up